എറണാകുളം: ആശുപത്രി സംരക്ഷണത്തിനായി എസ്ഐഎസ്എഫിനെ വിന്യസിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ആശുപത്രി സംരക്ഷണ ഓർഡിനൻസ് നിലവിൽ വന്നെന്നും എസ്ഐഎസ്എഫിനെ ആദ്യം വിന്യസിക്കുന്നത് മെഡിക്കൽ കോളേജുകളിലാണെന്നും സർക്കാർ അറിയിച്ചു. യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകക്കേസ് പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സ്വകാര്യ ആശുപത്രികൾ ആവശ്യപ്പെട്ടാൽ അവർക്കും എസ്ഐഎസ്ഫിന്റെ സുരക്ഷ നൽകണമെന്നും ഇതിന്റെ ചിലവ് സർക്കാരിന് ഈടാക്കാമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലാണെന്ന് സർക്കാർ പറഞ്ഞു.
ആശുപത്രിയിലേക്ക് പ്രതികളെ കൊണ്ടുവരുമ്പോഴുള്ള പ്രോട്ടോകോൾ ഡ്രാഫ്റ്റ് സർക്കാർ കോടതിയിൽ ഹാജരാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത് എന്നിവർ ആണ് ഹർജി പരിഗണിച്ചത്. പ്രതിക്കുള്ളത് പോലെ മജിസ്ട്രേറ്റിനും ഡോക്ടർമാർക്കും സുരക്ഷ ഉറപ്പാക്കണം. ഇതുകൂടി പരിഗണിച്ച് വേണം പ്രോട്ടോക്കാൾ തയ്യാറാക്കേണ്ടതെന്ന് എന്ന് കോടതി നിരീക്ഷിച്ചു.
Comments