മുംബൈ : സുദീപ്തോ സെൻ സംവിധാനം ചെയ്ത ലവ് ജിഹാദിനെ ആസ്പദമാക്കിയുള്ള ‘ദി കേരള സ്റ്റോറി’ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് . ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ചിത്രത്തിന് നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടെ, ‘ദി കേരള സ്റ്റോറി’ക്ക് ഏർപ്പെടുത്തിയ വിലക്കിനെ പറ്റിയുള്ള പ്രതികരണവുമായി ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖി രംഗത്തെത്തി .
“ഒരു സിനിമയോ നോവലോ ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കിൽ അത് തെറ്റാണ്. പ്രേക്ഷകരെയോ അവരുടെ വികാരങ്ങളെയോ വ്രണപ്പെടുത്താൻ ഞങ്ങൾ സിനിമകൾ ചെയ്യുന്നില്ല. ആളുകൾക്കിടയിൽ സാമൂഹിക സൗഹാർദ്ദവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ സിനിമകൾ നിർമ്മിക്കുന്നത് . ആളുകളെ ബന്ധിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മൾ ഈ ലോകത്തെ ഒന്നിപ്പിക്കണം, തകർക്കുകയല്ല വേണ്ടത് ‘ നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു .
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമ. കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകൾ മതപരിവർത്തനം നടത്തുകയും ഐഎസ് ഭീകരരുടെ ‘ലൈംഗിക അടിമകളാകാൻ’ നിർബന്ധിതരാകുകയും ചെയ്യുന്നതിനെ പറ്റിയാണ് ചിത്രം .
Comments