ചെന്നൈ: ലൗ ജിഹാദ് കെട്ടിച്ചമച്ചതാണെന്ന പ്രതിച്ഛായ ഉണ്ടാക്കാൻ തമിഴ്നാട് സർക്കാർ ശ്രമിക്കുന്നതിനിടെ പ്രണയം നടിച്ച് പീഡനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ നടന്നത് അതുപോലെ കാണാതാകുന്ന സ്ത്രീകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. തമിഴ് മാദ്ധ്യമങ്ങൾ തന്നെ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. മുബാറക് അലി, റിയാസ്, സദ്ദാം ഹുസൈൻ എന്നിവരെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പുതുക്കോട്ട ജില്ലയിൽ നിന്നുള്ള പതിനാറുകാരിയായ പെൺകുട്ടി തൃച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. മെയ് ഒന്നിന് പെൺകുട്ടി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, പരിചയമുള്ള മുബാറക്ക് അവളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇവരുടെ മൊബൈൽ നമ്പർ പരിശോധിച്ച പോലീസ് ബെംഗളൂരുവിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി.
ചോദ്യം ചെയ്യലിൽ മുഖ്യപ്രതി വെല്ലൂർ സ്വദേശി മുബാറക് അലി (32) പെൺകുട്ടിയുമായി സമൂഹ മാദ്ധ്യമങ്ങൾ വഴി പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് അലി വാഗ്ദാനവും ചെയ്തിരുന്നു. മെയ് ഒന്നിന് ഗ്രാമത്തിലെത്തിയ അലി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുകയും ബെംഗളൂരുവിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ബെംഗളൂരുവിലെത്തിയ ശേഷം സുഹൃത്തുക്കളായ വെല്ലൂർ സ്വദേശികളായ റിയാസ് (32), സദാം ഹുസൈൻ (28) എന്നിവർ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. മൂന്ന് പേരെയും ഇപ്പോൾ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Comments