വിശാഖപട്ടണം: പുതിയ പാർലമെന്റ് മന്ദിരം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി പറഞ്ഞ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.
‘ മഹത്തായതും ഗംഭീരവും വിശാലവുമായ പാർലമെന്റ് മന്ദിരം രാഷ്‌ട്രത്തിന് സമർപ്പിച്ചതിന് നരേന്ദ്രമോദി ജിയെ ഞാൻ അഭിനന്ദിക്കുന്നു, ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റ് നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു, അത് നമ്മുടെ രാജ്യത്തെയും എല്ലാ ജനങ്ങളുടേതുമാണെന്ന് “ റെഡ്ഡി ട്വിറ്ററിൽ കുറിച്ചു.
“ഇത്തരം ശുഭകരമായ ഒരു പരിപാടി ബഹിഷ്‌കരിക്കുന്നത് ജനാധിപത്യത്തിന്റെ യഥാർത്ഥ ചൈതന്യത്തിന് നിരക്കുന്നതല്ല. എല്ലാ രാഷ്‌ട്രീയ വ്യത്യാസങ്ങളും മാറ്റിവെച്ച്, എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനാധിപത്യത്തിന്റെ യഥാർത്ഥ ആത്മാവിൽ, എന്റെ പാർട്ടി ഈ ചരിത്ര സംഭവത്തിൽ പങ്കെടുക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments