കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പുഴകളുടെ ശോചനീയവസ്ഥയ്‌ക്ക് പരിഹാരമില്ലെന്ന് പരാതിയുമായി പുഴസംരക്ഷണ സമിതി. പുഴകളുടെ ശോചനീയമായ അവസ്ഥ ഇല്ലാതാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇല്ലെന്നാണ് സമിതിയുടെ പരാതി. അനധികൃതമായ മണലെടുപ്പും കയ്യേറ്റവും തുടരുകയാണെന്നും പുഴസംരക്ഷണ സമിതി ആരോപിക്കുന്നുണ്ട്.
കല്ലായിപ്പുഴ, കനോലി കനാൽ, കോരപ്പുഴ ഉൾപ്പെടെ നിരവധി നദികളാണ് കയ്യേറ്റക്കാർ കൈയ്യടക്കിയിരിക്കുന്നത്. 2019-ൽ ഇത് സംബന്ധിച്ച് നദികളുടെ സംരക്ഷണം പഞ്ചായത്ത് കോർപ്പറേഷൻ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയും സീകരിച്ചില്ലെന്നാണ് ഉയരുന്ന പരാതി.
നദീതടങ്ങൾ സംരക്ഷിക്കണമെന്ന് നിരവധി നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും അതൊന്നും കൂട്ടാതെ പുഴ കയ്യേറുകയും മാലിന്യങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നു. പുഴ സംരക്ഷണവും, നദീതട സംരക്ഷണവും വാക്കുകളിൽ മാത്രമാണ് ഒതുങ്ങുന്നത്. ഇതിന് എത്രയും പെട്ടെന്ന് ഒരു നടപടി ഉണ്ടാക്കണമെന്നാണ് പുഴസംരക്ഷണ സമിതിയുടെ ആവശ്യം.
Comments