തിരുവനന്തപുരം: അഴിമതി എങ്ങനെ നടത്താമെന്നതിൽ ഡോക്ടറേറ്റ് എടുത്തവർ സർക്കാർ സർവീസിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ സംഘടനയായ കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉത്ഘാടനം ചെയ്യുമ്പോഴാണ് ഉദ്യോഗസ്ഥരുടെ അഴിമതിക്ക് എതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. എന്നാൽ ഇത്തവണയും അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് പറയാനും മുഖ്യമന്ത്രി മറന്നില്ല.
അതേസമയം ജനങ്ങൾ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ സമീപിക്കുന്നത് റവന്യു, തദ്ദേശ ഓഫീസുകളെയാണ്. എന്നാൽ എങ്ങനെ അഴിമതി നടത്താമെന്ന് ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്റെ എല്ലാ കാര്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. വ്യാപകമായി അഴിമതി നടത്തുകയായിരുന്നു. എന്നാൽ ഓഫീസിലുള്ള ഒരു മഹാൻ ഇങ്ങനെ അഴിമതി നടത്തുമ്പോൾ മറ്റുള്ളവർ അറിയാതിരിക്കുമോ ?എല്ലാവരും അഴിമതിക്കാരല്ലയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
Comments