പട്ന: സ്കൂളിലെ ജനാലകൾ അടച്ചതിനെ തുടർന്ന് അദ്ധ്യാപികമാർ തമ്മിലുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. സ്കൂളിലെ പ്രധാന അദ്ധ്യാപികയും മറ്റൊരു അദ്ധ്യാപികയും തമ്മിലുണ്ടായ വാക്കേറ്റമാണ് തല്ലിലെത്തിയത്. കുട്ടികളുടെ മുൻപിൽ വെച്ചായിരുന്നു അദ്ധ്യാപകരുടെ കയ്യാങ്കളി.
സ്ക്കൂളിൽ നിന്നും ആരംഭിച്ച തല്ല് ഒടുവിൽ സമീപത്തുള്ള വയലിലേക്കും നീണ്ടു. ഇരുവരും തമ്മിലുള്ള തർക്കത്തിന്റെയും തല്ലിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
ജനാല അടയ്ക്കുന്നതിലുണ്ടായ തർക്കം മുറുകി പ്രധാനാദ്ധ്യാപികയും സ്കൂളിലെ മറ്റൊരു അദ്ധ്യാപികയുമായി വക്കേറ്റത്തിലെത്തുകയായിരുന്നു. തുടർന്ന് പുറകെയെത്തിയ മറ്റൊരു അദ്ധ്യാപിക ചെരുപ്പ് കൊണ്ട് പ്രധാന അദ്ധ്യാപികയെ മർദ്ദിക്കുകയുമായിരുന്നു.
Comments