മലപ്പുറം : തിരൂർ സ്വദേശിയായ വ്യവസായിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയതിന് കാരണം വെെരാഗ്യം. ഷിബിലി ഹോട്ടലിൽ ജോലിക്കെത്തിയത് 15 ദിവസം മുൻപാണെന്ന് കൂടെ ജോലി ചെയ്ത യൂസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പെരുമാറ്റദൂഷ്യം കാരണം ഷിബിലിയെ പറഞ്ഞുവിട്ടു. ഇയാളുടെ കൂടെ യുവതി ഉള്ളതായി അറിവില്ല. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കൊല്ലപ്പെട്ട സിദ്ധിഖ് അവസാനം ഹോട്ടലിലെത്തിയതെന്നും യൂസഫ് പറയുന്നു. നിലവിൽ പ്രതി ഷിബിലിയുടെ സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതികളായ ഷിബിലി (22) ഇയാളുടെ പെൺസുഹൃത്ത് ഫർഹാന (18) എന്നിവർ പോലീസ് പിടിയിലാണ്.
അതേസമയം ഈ മാസം 18 നാണ് കൊല്ലപ്പെട്ട സിദ്ധിഖ് തിരൂരിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ ഹോട്ടലിലേക്ക് പോയത്. ചിലപ്പോൾ ഒന്നും രണ്ടും ആഴ്ച കഴിഞ്ഞ് തിരിച്ചെത്താറാണ് പതിവെന്ന് സിദ്ധീഖിന്റെ മകൻ പറയുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം മകൻ ബുധനാഴ്ച്ച പൊലീസിൽ പരാതി നൽകി. എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും മകന്റെ ഫോണിൽ ലഭിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. പ്രതികളായ ഷിബിലിന് 22 ഉം ഫർഹാനയ്ക്ക് 18 വയസുമാണ് പ്രായം.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരും ചെന്നൈയിൽ പിടിയിലായിട്ടുണ്ട്.
Comments