തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ആശ്വാസം. തുടർച്ചയായി രണ്ടാം ദിനമാണ് സ്വർണവിലയിൽ കുറവുണ്ടാകുന്നത്. അന്തരാഷ്‌ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നതിനുള്ള കാരണം. 520 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 15 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ വിപണി വില 5,565 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ വിപണി വില 4,610 രൂപയിലെത്തി.
വെള്ളിയുടെ വിലയിലും ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. ഇന്നും ഒരു രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 76 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
Comments