ബെംഗളൂരു: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച് ജെ.ഡി.എസ്. ചടങ്ങിൽ പങ്കെടുക്കുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. ഭരണഘടനയിൽ പ്രതിബദ്ധതയുള്ളതിനാലാണ് താൻ ചടങ്ങിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചു. അത് ആരുടെയും വ്യക്തിപരമായ പരിപാടിയല്ല. രാജ്യത്തിന്റെ പരിപാടിയാണ്. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന്റെ സ്വത്താണെന്നും ദേവഗൗഡ പറഞ്ഞു. പാർലമെന്റ് മന്ദിരം ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിർമ്മിച്ചത്. ബിജെപിയുടെയോ ആർഎസ.എസിന്റെയോ ഓഫീസല്ല. അതിന്റെ ഉദ്ഘാടനത്തിന് താൻ മുൻ പ്രധാനമന്ത്രിയെന്ന നിലയിലും രാജ്യത്തിന്റെ പൗരനെന്ന നിലയിലും പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ സെൻട്രൽ വിസ്റ്റയുടെ ഭാഗമായി പണിതീർത്ത പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. ചടങ്ങിനായുള്ള തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്.
Comments