ന്യൂഡൽഹി : ഇന്ത്യയുടെ ഉയരത്തിന് തുല്യമാണെന്ന് കരുതുന്ന പാകിസ്താൻ യഥാർത്ഥത്തിൽ എവിടെയും എത്തിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് പാകിസ്താൻ പൗരൻ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് സിഡ്നിയിലെ പ്രശസ്തമായ ഹാർബർ ബ്രിഡ്ജ് ത്രിവർണ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ചിരുന്നു. ഇതിനു മുന്നിൽ നിന്നാണ് പാക് പൗരൻ തന്റെ അഭിപ്രായം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്
“എന്റെ പുറകിൽ നിങ്ങൾ കാണുന്ന പതാക നോക്കൂ, ഈ ഇന്ത്യൻ പതാക ഏറ്റവും പ്രശസ്തമായ സ്ഥലമായ ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിലെ ഹാർബർ ബ്രിഡ്ജിലാണ് സ്ഥാപിച്ചിരിക്കുന്നത്. ആഗോള വേദിയിൽ ഇന്ത്യയുടെ സ്ഥാനത്തിന്റെ പ്രതിഫലനമാണിത് . അതേ പതാകയുമായിട്ടാണ് പാകിസ്താൻ സ്വയം താരതമ്യം ചെയ്യുന്നത്. അത്തരമൊരു താരതമ്യപ്പെടുത്തൽ അനാവശ്യമാണ് . നിങ്ങൾ നിങ്ങളുടെ സ്ഥാനം നോക്കൂ, ഇന്ത്യ എവിടെയാണെന്ന് നോക്കൂ. ദൈവത്തിന് വേണ്ടി ചിന്തിക്കുക, നിങ്ങൾക്കുവേണ്ടിയല്ല, രാജ്യത്തിന് വേണ്ടി, ഇരു പാർട്ടികൾക്കും വേണ്ടി ചിന്തിക്കുക . “
‘ഇനിയെങ്കിലും സ്വന്തം രാജ്യത്തെ കുറിച്ച് പാകിസ്താനിലെ നേതാക്കൾ ചിന്തിക്കണം. ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോസ് എന്നാണ് വിളിച്ചത്. ലോകമെമ്പാടും നിങ്ങൾക്കായി ഏത് തരത്തിലുള്ള വാക്കുകളാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾക്ക് ചിന്തിക്കാം. പാക് സർക്കാർ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു താരതമ്യവുമില്ല,” അദ്ദേഹം പറയുന്നു.
Comments