ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തെയും സംസ്കാരത്തെയും കോൺഗ്രസ് ഇത്രയധികം വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് ചെങ്കോൽ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോൽ വിഷയത്തിലാണ് കോൺഗ്രസിനെതിരെ വിമർശനവുമായി അമിത് ഷ രംഗത്ത് വന്നത്.
‘തമിഴ്നാട്ടിലെ വിശുദ്ധ ശൈവ മഠം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പണ്ഡിറ്റ് നെഹ്റുവിന് നൽകിയതാണ് ചെങ്കോൽ . ഇന്ത്യയുടെ സ്വാതന്ത്ര്യ സമയത്ത് ചെങ്കോലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ശൈവ മഠമായ തിരുവാടുതുറൈ അധീനം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പ്രതികരണത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അധീനത്തിന്റെ ചരിത്രത്തെ കോൺഗ്രസ് വ്യാജമെന്ന് പറയുന്നു. കോൺഗ്രസ് മറ്റൊരു അപമാനം വരുത്തിവെച്ചിരിക്കുകയാണ്’ കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
https://twitter.com/AmitShah/status/1661979859206422528?s=20
Comments