തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയുടെ ആക്രമണം. ഒറ്റപ്പന സ്വദേശികളായ ഏഴ് പേർക്കാണ് കടിയേറ്റത്. പെരുമാതുറ ഒറ്റപ്പനയിലാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നദിയ(23), സഫീന(40), നിസ്സാർ(50), ഹസീന(40), റാഫി(41), സൈനബ(65), ബിലാൽ( 20) എന്നിവർക്കാണ് കടിയേറ്റത്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
സംഭവത്തിൽ പരിക്കേറ്റ ഏഴുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ച നായയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments