കോട്ടയം ; നാലു വർഷമായി ഭാര്യയേയും ,കുടുംബത്തേയും ഉപേക്ഷിച്ച് ലക്ഷദ്വീപ് സ്വദേശിനിയ്ക്കൊപ്പം താമസിക്കുകയായിരുന്ന പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത് . നിലപാടിൽ കുടുംബം ഉറച്ചു നിന്നതോടെ മൃതദേഹം ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയ്ക്ക് വിട്ട് നൽകി .
നാല് വർഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലാതെ ബന്ധുക്കളെല്ലാമായി അകന്ന് കഴിയുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹമോചനത്തിന് നോട്ടിസ് നൽകിയിരിക്കുകയായിരുന്നു ഭാര്യ. ജയകുമാർ ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്
ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. പിന്നാലെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി.
Comments