എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 60 ലക്ഷം രൂപയുടെ സ്വർണം കടത്തിയ ശ്രീലങ്കൻ ദമ്പതിമാരെ പിടികൂടി. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ എന്നിവരെയാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. 1202 ഗ്രാം സ്വർണം ഇവരിൽനിന്ന് പിടിച്ചെടുത്തു.
വിമാനത്താവളത്തിലെത്തിയ ഇരുവരെയും പരിശോധിച്ചപ്പോഴാണ് ക്യാപ്‌സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു. കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് ദമ്പതിമാർ കൊച്ചി അന്താരാഷ്‌ട്രവിമാനത്താവളത്തിലെത്തിയത്. രണ്ട് ക്യാപ്സ്യൂളുകളിലായി ഇരുവരും സ്വർണ മിശ്രിതം ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Comments