തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിൻ തട്ടി രണ്ടു വയസുകാരി മരിച്ചു. ഇടവ പാറയിൽ കണ്ണമ്മൂട് എകെജി വിലാസത്തിൽ ഇസൂസി – അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകളായ സോഹ്റിൻ ആണ് മരിച്ചത്. വർക്കലയിലാണ് സംഭവമുണ്ടായത്.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം നടന്നത്. റെയിൽവേ ട്രാക്കിന് സമീപമായിരുന്നു കുട്ടിയുടെ വീട്. കളിച്ചുകൊണ്ടിരിക്കെ കുട്ടി ട്രാക്കിലേക്ക് ഇറങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്നു രണ്ടുവയസുകാരി. ഇതിനിടെ കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങിയത് ആരും ശ്രദ്ധിച്ചില്ലായിരുന്നു. അപകടം നടന്ന് ആളുകൾ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞില്ല. ട്രാക്കിലെ ആൾക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്റിനെ തിരിച്ചറിഞ്ഞത്.
Comments