തിരുവനന്തപുരം: സർക്കാർ മരുന്ന് സംഭരണശാലയിലുണ്ടാകുന്ന തീപിടിത്തം ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. യാദ്യശ്ചിക സംഭവങ്ങളാണെന്ന് പറഞ്ഞ് സർക്കാർ ഇതിനെയെല്ലാം അവഗണിക്കുകയാണ്. മരുന്നു വ്യാപാരത്തിലുണ്ടായിരിക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുമ്പോഴാണ് അതിന്റെ തൊണ്ടി സാധനങ്ങളും തെളിവുകളും നശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ സ്ഥാപനങ്ങളിൽ തീപിടുത്തമുണ്ടാകുന്നത് ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കുന്നു എന്ന് കുമ്മനം പറഞ്ഞു. ഇതിനെല്ലാം പിന്നിൽ വലിയ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നും ദുരുദ്ദേശത്തോടു കൂടി നടത്തിയ ഇടപാടുകളാണിവയെന്ന് മനസ്സിലാക്കാൻ ജനങ്ങൾക്ക് സാമാന്യ ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഇതിന്റെ ഉള്ളുകളികൾ പുറത്തു കൊണ്ടുവരാൻ ബിജെപി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
Comments