പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ് (16), ഋഷി അജിത് (17) എന്നിവരാണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക വെട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിലായിരുന്നു അപകടം നടന്നത്.
ഇരുവരും ഫുട്ബോൾ മാച്ച് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. അഭിരാജ് മുങ്ങുന്നത് കണ്ട് ഋഷി അജിത് രക്ഷിക്കാൻ ആറ്റിൽ ഇറങ്ങവെയാണ് ഇരുവരും മുങ്ങി താഴ്ന്നത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു. ഫയർഫോഴ്സിന്റെ സ്ക്യൂബ ടീം മുങ്ങിയെടുത്ത് കുട്ടികളെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments