കാസർകോട്: കാഞ്ഞങ്ങാട് നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിൽ തീപിടിത്തം. നഗരസഭയുടെ ചെമ്മട്ടംവയലിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കുകൡ. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
സംഭവം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. കാഞ്ഞങ്ങാടുനിന്ന് ഫയർ ഫോഴ്സ് സ്ഥലെത്തി തീ അണക്കാനുള്ള ശ്രമം നടത്തി വരികയാണ്. രണ്ടുവർഷം മുൻപും ഇവിടെ തീപിടിത്തം ഉണ്ടായിട്ടുണ്ട്. രണ്ടുതവണ പ്ലാന്റിൽ തീപിടിച്ചിരുന്നു.
പത്ത് വർഷത്തോളം പഴക്കമുള്ള മാലിന്യങ്ങൾ ഇവിടെ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അടിക്കടി ഉണ്ടാകുന്ന തീപിടിത്തത്തിൽ നാട്ടുകാർ ആശങ്കയിലാണ്.
Comments