ആലപ്പുഴ: ചെങ്ങന്നൂർ ബിവറേജിൽ മോഷണം. ഔട്ട്ലെറ്റിൽ കയറിയ കള്ളമാർ കവർന്നത് വിലപിടിപ്പുള്ള മദ്യം മാത്രം. കൂടാതെ സിസി ടിവിയുടെ ഡിവിആറും കള്ളൻമാർ കവർന്നു. ഷട്ടർ തകർത്ത് വിദഗ്ധമായ രീതിയിലായിരുന്നു കള്ളൻമാർ കവർച്ച നടത്തിയത്. വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ബിവറേജിന്റെ മുൻവശത്തെയും പിറകുവശത്തെയും ക്യാമറകൾ തിരിച്ചു വച്ച നിലയിലായിരുന്നു. ഔട്ടലറ്റിൽ കുറച്ചു കാലമായി സെക്യൂരിറ്റി ജീവനക്കാർ ഇല്ല. ഇതിനിടെ കഴിഞ്ഞദിവസമായിരുന്നു ഷട്ടറിന്റെ അറ്റകുറ്റപണികൾ നടത്തിയത്. പ്രീമിയം കൗണ്ടറിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള മദ്യമായിരുന്നു മോഷണം പോയത്. എന്നാൽ ബിവറേജിൽ നിന്ന് പണം നഷ്ടപെട്ടിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.
മോഷണം നടത്തി പിറകുവശത്തുള്ള ലോക്കൽ കൗണ്ടർ തുറന്നാണ് മോഷ്ടാക്കൾ പുറത്തുകടന്നത്. സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രണ്ട് യുവാക്കളെ സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മനേജർ പറഞ്ഞു.
Comments