ബെംഗളൂരു : ബെംഗളൂരുവിൽ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. ബെംഗളൂരു- മൈസൂരു ദേശീയപാതയിൽ നടന്ന അപകടത്തിൽ ആയിരുന്നു അപകടം. മലപ്പുറം നിലമ്പൂർ സ്വദേശിയായ നിഥിൻ(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണ് മരിച്ചത്.
മൈസുരു ഫിഷ്ലാന്റിന് സമീപത്തുവെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ലോറിയിയിൽ ഇടിക്കുകയായിരുന്നു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. മൈസുരു കാവേരി കോളേജിൽ മൂന്നാം വർഷ ഫിസിയോതൊറാപ്പി വിദ്യാർഥികളാണ് ഇരുവരും.
Comments