ന്യൂഡൽഹി : സ്വർണ്ണചെങ്കോല്‍ സ്പീക്കറുടെ ചേംമ്പറിന് സമീപം സ്ഥാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ചോള രാജവംശത്തിന്റെ കാലത്ത് ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിന് അധികാരം കൈമാറുന്നതിനെ അടയാളപ്പെടുത്താൻ ഉപയോഗിച്ചിരുന്നതുപോലെ ‘ചെങ്കോല്‍’ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്നു.ശാസ്ത്രീയ നർത്തകി ഡോക്ടർ പത്മ സുബ്രഹ്മണ്യമാണ് ചെങ്കോലിന്റെ ചരിത്ര പ്രധാന്യത്തെക്കുറിച്ച് 2021-ൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.
“ഞാൻ സംസ്കാരത്തിന്റെ ചരിത്രമെഴുതുന്ന ആളാണ്, നമ്മുടെ ചരിത്രത്തിലെ ‘ചെങ്കോല്‍’ എപ്പിസോഡിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു, കാരണം ഒരു പാഠപുസ്തകത്തിലും അതിനെ കുറിച്ച് പരാമർശമില്ല. ഈ സാഹചര്യത്തില്‍ ‘ചെങ്കോല്‍’ കൂടുതല്‍ പരസ്യപ്പെടുത്തണമെന്ന് ഞാൻ കരുതി. അതുകൊണ്ട് തുഗ്ലക്ക് ലേഖനം മുഴുവനും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ‘ചെങ്കോല്‍’ എവിടെയായിരുന്നാലും അത് പുറത്തുകൊണ്ടുവരണമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ വ്യാപകമായ പ്രചാരണം നൽകണമെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. അങ്ങനെയാണ് എല്ലാം ആരംഭിച്ചത്,” പത്മ സുബ്രഹ്മണ്യം പറഞ്ഞു.
പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും എനിക്ക് ഉടനടി ഒരു മറുപടിയും ലഭിച്ചില്ല. അത് ശ്രദ്ധിക്കപ്പെടാതെ പോയി എന്ന് ഞാൻ കരുതി, പക്ഷേ പിന്നീട് എനിക്ക് വലിയ അത്ഭുതമായി തോന്നി. പുതിയ പാർലമെന്റ് ഹൗസിൽ ‘ചെങ്കോല്‍’ സ്ഥാപിക്കാൻ പോകുന്നതിൽ എനിക്ക് വലിയ ആഹ്ലാദമുണ്ട്. ഇത് ഓരോരുത്തർക്കും അഭിമാനത്തിന്റെ നിമിഷമാണെന്നും അവർ വ്യക്തമാക്കുന്നു
Comments