ബെംഗളൂരു : മുത്തച്ഛനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാവ് ടിബി ജയചന്ദ്രയുടെ കൊച്ചുമകൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. അടുത്തിടെ നടന്ന കർണാടക മന്ത്രിസഭാ വിപുലീകരണത്തിൽ മുത്തച്ഛനെ ഉൾപ്പെടുത്താത്തതിനെ തുടർന്നാണ് ജയചന്ദ്രയുടെ ചെറുമകൾ ആരണ സന്ദീപ് രാഹുലിന് കത്തയച്ചത് .
“പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഞാൻ ടിബി ജയചന്ദ്രയുടെ ചെറുമകളാണ്. എന്റെ മുത്തച്ഛൻ മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. ദയയും കഴിവും കഠിനാധ്വാനിയുമായതിനാൽ അദ്ദേഹത്തെ മന്ത്രിയാക്കണമെന്നാണ് എന്റെ ആഗ്രഹം” എന്നാണ് ആർണ തന്റെ കത്തിൽ എഴുതിയിരിക്കുന്നത്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭ വിപുലീകരിച്ചെങ്കിലും മുതിർന്ന കോൺഗ്രസ് നേതാവ് ടിബി ജയചന്ദ്ര ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല.അതേസമയം, കുഞ്ചിറ്റിഗ സമുദായത്തിന് പ്രാതിനിധ്യം നൽകാത്തതിനാൽ കടുത്ത അനീതിയാണ് ഉണ്ടായതെന്ന് ആരോപിച്ച് ടിബി ജയചന്ദ്രയുടെ അനുയായികൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് പുറത്ത് പ്രകടനം നടത്തി.
Comments