പോർട്ട് ലൂയിസ് : ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിന് മുന്നോടിയായി മൗറീഷ്യസിലെ ഒരു തിയേറ്ററിന് ഐഎസ് അനുകൂലികളുടെ ഭീഷണി . സിനിമ പ്രദർശിപ്പിക്കുമ്പോൾ തീയറ്ററിൽ ബോംബ് വയ്ക്കുമെന്നും അത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. മൗറീഷ്യസിലെ MCine തിയേറ്ററിലേക്കാണ് ഭീഷണി സന്ദേശം വന്നത് . ‘ നിങ്ങൾ ഈ മോശം സിനിമ പ്രദർശിപ്പിച്ചാൽ ഞങ്ങൾ കുറച്ച് ബോംബുകൾ അവിടെ സ്ഥാപിക്കും , അതോടെ MCine തകരും. നിങ്ങൾക്ക് സിനിമ കാണണം, അല്ലേ? ഒരു നല്ല സിനിമ ഞങ്ങൾ നാളെ കാണിച്ചു തരാം. ഞങ്ങളുടെ വാക്കുകൾ ഓർത്തോളൂ. ‘ ഇത്തരത്തിലാണ് ഭീഷണി.
ലോകമെമ്പാടുമുള്ള ഇസ്ലാമിക മതമൗലികവാദികൾ കേരളസ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ രോഷാകുലരാണ്. ഈ സാഹചര്യത്തിലാണ് മൗറീഷ്യസിലെ തിയേറ്ററിന് ഭീഷണിയുണ്ടായിരിക്കുന്നത്. തിയറ്റർ ഉടമകൾ അയച്ച കത്തിലാണ് ഐഎസിന്റെ ഭീഷണിയെ പറ്റി പരാമർശിച്ചിരിക്കുന്നത്.
ബംഗാളിലും തിയേറ്റർ ഉടമകൾക്ക് ഭീഷണിയുണ്ടായിരുന്നു . നേരത്തെ, ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബംഗാളിൽ ചിത്രം റിലീസ് ചെയ്യുന്നത് തടയുകയും ചിത്രം പ്രദർശിപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് തീയേറ്റർ ഉടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതി ചിത്രത്തിന്റെ പ്രദർശനത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
Comments