സ്റ്റോക്ക്ഹോം: സ്വീഡൻ തീരത്ത് പ്രത്യക്ഷപ്പെട്ട് റഷ്യൻ ‘ചാര തിമിംഗലം’! ചാര തിമിംഗലം എന്ന് വിശേഷിക്കപ്പെടുന്ന ബെലൂഗ തിമിംഗലമാണ് റഷ്യൻ തീരത്ത് പ്രത്യക്ഷപ്പെട്ടത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാൻ കഴിയുന്ന ബെൽറഅറ് കഴുത്തിൽ ധരിച്ച തിമിംഗലമാണിത്. 2019 മുതൽ ഇത് നോർവേ തീരത്ത് സഞ്ചരിക്കുന്നുണ്ട്. പെട്ടെന്നാണ് തിമിംഗലത്തിനെ സ്വീഡൻ തീരത്ത് കണ്ടത്.
നോർവേയുടെ വടക്കൻ മേഖല ആയ ഫിൻമാർക്ക് തീരത്താണ് ഈ തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. ഇവിടെ വളരെ പതുക്കെ സഞ്ചാരം തുടർന്ന് തിമിംഗലം രണ്ട് മാസം മുൻപ് സഞ്ചാര പാത മാറ്റി, യാത്ര വേഗത്തിലാക്കുകയായിരുന്നു. തുടർന്ന് സ്വീഡനിലെ തെക്ക് പടിഞ്ഞാറൻ തീരത്ത് കണ്ടെത്തുകയായിരുന്നു.
റഷ്യൻ നാവികസേന പരിശീലിപ്പിച്ച തിമിംഗലമാണ് ഇതെന്നാണ് വിവരം. റഷ്യൻ സേനയുടെ കുതിരകളുടെ കഴുത്തിൽ കെട്ടുന്ന തരം ബെൽറ്റാണ് തിമിംഗലത്തിന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്നത്. ഇതാണ് റഷ്യൻ നാവികസേനയുടെ ചാര തിമിംഗലമാണെന്ന് സംശയം ഉയർത്തുന്നത്. കൂട്ടത്തോടെ കഴിയുന്ന വർഗമാണ് ബെലൂഗ. എന്തുകൊണ്ടാണ് ഈ തിമിംഗലം ഒറ്റയ്ക്ക് സഞ്ചരിക്കുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. ചാര തിമിംഗലത്തിന് 14 വയസുണ്ടാകുമെന്നാണ് വിലയിരുത്തൽ. തിമിംഗലവുമായി ബന്ധപ്പെട്ട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments