ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരനെ മർദ്ദിച്ച യാത്രക്കാരൻ പിടിയിൽ. യാതൊരു തരത്തിലുമുള്ള പ്രകോപനങ്ങളും ഇല്ലാതെയായിരുന്നു ഇയാൾ ജീവനക്കാരനോട് മോശമായി പെരുമാറിയത്. വിമാനം ഇറങ്ങുന്നതിന് മുൻപും ഇയാൾ പ്രകോപിതനായി ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
എയർ ഇന്ത്യയുടെ എഐ 882 ഗോവ-ഡൽഹി വിമാനത്തിലായിരുന്നു സംഭവം. വിമാനം ഡൽഹിയിൽ ലാന്റ് ചെയ്തയുടൻ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രൂ അംഗങ്ങളുടെ സുരക്ഷ തങ്ങൾ ഏറെ പ്രാധാന്യം നൽകുന്ന കാര്യമാണെന്ന് എയർ ഇന്ത്യാ വക്താവ് അറിയിച്ചു. യാത്രക്കാർ മോശമായി പെരുമാറുന്ന നിറയെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇന്നത്തെ സംഭവത്തിൽ കടുത്ത നടപടിയുമായി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
Comments