തിരുവനന്തപുരം: ഡിജിപിമാരായ ഡോ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും നാളെ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കും. ഇവർക്ക് പേരൂർക്കട എസ്പി പരേഡ് ഗൗണ്ടിൽ പോലീസ് സേനയുടെ യാത്രയയപ്പ് നൽകും. നാളെ രാവിലെ 7: 30 -ന് ആനന്ദകൃഷണനുള്ള യാത്രയയപ്പ് പരേഡ് നടക്കും. ശേഷം 8: 15-ന് ഡോ സന്ധ്യയുടെ യാത്രയയപ്പ് പരേഡും നടക്കും.
സേനയിൽനിന്ന് ഒമ്പത് എസ്പിമാരും ഇന്ന് വിരമിച്ചു. ഇവർക്ക് പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ സാന്നിദ്ധ്യത്തിൽ യാത്രയയപ്പ് നൽകി.
Comments