സോൾ: വിക്ഷേപണം പരാജയപ്പെട്ട് ഉത്തരകൊറിയയുടെ ചാര ഉപഗ്രഹം. ചോലിമ-1 എന്ന ഉപഗ്രഹം കടലിൽ പതിച്ചു. റോക്കറ്റിന്റെ എൻജിനിലെ ഇന്ധന സംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണം. ഉപഗ്രഹം കടലിൽ വീണതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.
സൈനിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോംങ് ഉന്നിന്റെ നേതൃത്വത്തിൽ ചാരഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിക്കുന്നത്. ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കുന്നത്. പരാജയം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്നും വീണ്ടും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.
Comments