പാചകത്തിനിടെ മുട്ട പൊട്ടിത്തെറിച്ച് യുവതിയ്ക്ക് പൊള്ളലേറ്റു. ടിക് ടോക്കിൽ വൈറലായ മൈക്രോവേവ് ഓവനിൽ മുട്ട പാചകം ചെയ്യുന്ന രീതി പരീക്ഷിച്ച യുവതിയ്ക്കാണ് ഗുരുതരമായ പൊള്ളലേറ്റത്. മുട്ട പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് യുവതിയ്ക്ക് പരിക്കുപണ്ടായത്. 37-കാരിയായ ഷാഫിയ ബഷീർ എന്ന യുവതിയ്ക്കാണ് അപകടം സംഭവിച്ചത്.
ഒരു മഗ്ഗിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതിൽ മുട്ട വെച്ച് മൈക്രോവേവ് ഓവനിൽ വെയ്ക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മൈക്രോവേവിൽ വെച്ച മുട്ട തണുത്ത സ്പൂൺ കൊണ്ട് പൊളിക്കാൻ നോക്കിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. യുവതിയുടെ മുഖത്തിന്റെ വലത് ഭാഗത്താണ് പൊള്ളലേറ്റത്. അപകടത്തിന് ശേഷം സഹിക്കാൻ കഴിയാത്ത വേദനയാണുണ്ടായതെന്നും ആർക്കും ഇത്തരത്തിലുള്ള അപകടം വരുത്തിവെയ്ക്കരുതെന്നും യുവതി പറഞ്ഞു. അപകടനില തരണം ചെയ്തെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments