ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസിന്റെ മേൽക്കൂര പറന്നുപോയി. ശക്തമായ കാറ്റിൽ മേൽക്കൂര പറന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. തമിഴ്നാട്ടിലാണ് സംഭവം. പഴവേർകാട് നിന്ന് ശെങ്കുന്ദ്രത്തേയ്ക്ക് പോകുകയായിരുന്ന 558 ബി ബസാണ് അപകടത്തിൽപ്പെട്ടത്.
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിടിച്ചിരുന്നു. ഈ കാറ്റിലാണ് ബസിന്റെ മേൽക്കൂര പറന്നുപോയത്. ശക്തമായ കാറ്റിന് പിന്നാലെ വലിയ ശബ്ദം കേട്ട് യാത്രക്കാർ നോക്കുമ്പോഴാണ് ബസിന്റെ മേൽകൂര അടർന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നാലെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.
https://twitter.com/RETHIK5706/status/1663742279729942533?s=20
ബസിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനെതിരെ വ്യാപക ആരോപണമാണ് ഉപയോക്താക്കൾ ഉന്നയിക്കുന്നത്.
Comments