ഇന്ത്യയുടെ ഡികോളനൈസേഷനെ പിന്തുണയ്‌ക്കുന്നു എന്ന് ചൈനീസ് ദിനപത്രം ഗ്ലോബൽ ടൈംസ്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്ര ൃം അതിന്റെ മുഖപ്രസംഗത്തിലൂടെയാണ് ഇത് പറഞ്ഞത്. രാജ്യം കോളോണിയൽ കാലഘട്ടത്തിൽ നിന്നും മുക്തമാകുന്നു. അതിന്റെ അടയാളമാണ് പുതിയ ഇന്ത്യൻ പാർലമെന്റെന്നും പത്രം പറഞ്ഞു. ഈ ലക്ഷത്തിലേയ്‌ക്കുള്ള മോദി സർക്കാരിന്റെ പ്രധാന പദ്ധതിയാണ് ഇതെന്നും പത്രം വിശദീകരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് നിർമ്മിച്ച പഴയ പാർലമെന്റ് മന്ദിരം മ്യൂസിയമാക്കി മാറ്റും. പുതിയ പാർലമെന്റ് ഒരു കെട്ടിടം മാത്രമല്ല എന്നും ‘സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന്’ സാക്ഷ്യമാണെന്നും പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോളനിവത്ക്കരണത്തിൽ നിന്നും മാറി ആത്മവിശ്വാസത്തിന് ഊന്നൽ നൽകി വളർന്നുവരുന്ന ഇന്ത്യയുടെ ചിത്രം അവതരിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ അഭിമാന കെട്ടിടങ്ങളുടെ പേരുമാറ്റം, അവയുടെ പുനർനിർമ്മാണം, കൊളോണിയൽ ചരിത്രവുമായി ബന്ധപ്പെട്ട ബജറ്റ് രീതി മാറ്റം, ഇംഗ്ലീഷിന്റെ ഔദ്യോഗിക ഉപയോഗം കുറയ്‌ക്കൽ, ഹിന്ദി ഭാഷയുടെ ഉപയോഗത്തിലുള്ള വർദ്ധനവ് എന്നിവ കൊളോണിയലിസത്തിന്റെ ചിഹ്നങ്ങളെ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളായാണ് ഇന്ത്യ കാണുന്നത്. ദേശീയ അന്തസ്സ് ഉയർത്തിപ്പിടിച്ച് കൂടുതൽ സ്വതന്ത്രൃം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു.
ഇന്ത്യാ ഗേറ്റിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ പ്രതിമ 2022 സെപ്തംബർ 8ന് സർക്കാർ നീക്കം ചെയ്തു. തുടർന്ന്, ഇന്ത്യാ ഗേറ്റിന് മുന്നിലുള്ള ‘രാജ്പഥ്’ ‘കർതവ്യ പാത’ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു. കോളനിവത്കരണത്തിൽ നിന്നുള്ള മാറ്റം സാവധാനത്തിൽ പുരോഗമിക്കുകയാണ്. ഇത് വഴി രാജ്യം ഒരു പരിഷ്‌കൃത രാജ്യത്തിന്റെ സവിശേഷമായ യുക്തിയും തത്ത്വചിന്തയും ഭാവനയും പ്രകടമാക്കണം. ചൈനയെപ്പോലെ പാശ്ചാത്യ നാഗരികതയിൽ നിന്ന് വ്യത്യസ്തമായ ഒരു നാഗരികതയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ഔദ്യോഗിക പ്രതീകങ്ങളായ മയൂഖം, താമര, ആൽ തുടങ്ങിയ ദേശീയ ചിഹ്നങ്ങളെ ഉൾക്കൊള്ളുന്ന കെട്ടിടം ഇന്ത്യയുടെ പരമ്പരാഗത ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ പുനരുജ്ജീവനത്തിലേയ്‌ക്ക് നയിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം ഇനിയാണ്. കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങൾ സംസ്‌കാരത്തിൽ നിന്നും ആളുകളുടെ ഹൃദയത്തിൽ നിന്നും നീക്കം ചെയ്യുക എന്നതാണ് അത്. ഇത് പേരുകൾ മാറ്റുന്നതിനേക്കാളും ബുദ്ധിമുട്ടുള്ളതാണ്. എത്രയും എളുപ്പം അത് നടപ്പിലാക്കാൻ ഭാരതത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. എന്നാൽ ഇതിനായി മുന്നേറുമ്പോൾ അന്തർദേശീയ പ്രശ്നങ്ങളും നവീനകോളനീവത്കരണത്തെയും സൂക്ഷിക്കണം. മുഖപ്രസംഗത്തിൽ ചൈന ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇക്കാലത്ത്, ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും ഇടയിൽ വിള്ളൽ വീഴ്‌ത്താൻ, വിദേശശക്തികൾ ഇന്ത്യയെ പിന്തുണച്ചും സഹകരിച്ചും മുന്നോട്ട് പോകുകയാണ്. ചൈനയെപ്പോലെ ഇന്ത്യയും പാശ്ചാത്യ നാഗരികതയിൽ നിന്ന് വ്യത്യസ്തമായ ഒരു നാഗരികതയുള്ള രാജ്യമാണ്. വസുദൈവ കുടുംബകം എന്ന ആശയത്തിൽ നിലകൊണ്ടാണ് ഇന്ത്യ നീങ്ങുന്നത്. ചൈനയുടെയും ഇന്ത്യയുടെയും വളർച്ചയെ ഒരേസമയം ഉൾക്കൊള്ളാൻ ഏഷ്യയ്‌ക്കും ലോകത്തിനും സാധിക്കും. ഇന്ത്യയുടെ വികസനത്തിനത്തിൽ ചൈന ആത്മാർത്ഥമായി സന്തോഷിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക വികസനം ചൈനയ്‌ക്ക് ഭീഷണിയായി മാറുമെന്ന് വിശ്വസിക്കുന്നില്ല. ഇരു രാജ്യങ്ങൾക്കും പരസ്പര വിജയം നേടാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Comments