തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയെ ബാധിക്കുന്നത്. ഇടയ്ക്ക് മൂന്ന് ദിവസത്തോളം വില സ്ഥിരത കൈവരിച്ചിരുന്നെങ്കിലും സമീപ ദിവസങ്ങളിൽ വലിയ തോതിലുള്ള കുറവും, വർധനവുമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, അതേ രീതി തന്നെയാണ് ഇന്നും വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുത്തനെ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ കുറയുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞത്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള പ്രധാന കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ കുറഞ്ഞു. 5570 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4620 രൂപയാണ്. വെള്ളിയുടെ വില ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 77 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.
ഇന്നലെ വർധനവ് ഉണ്ടായെങ്കിലും പൊതുവെ സ്വർണ വിലയുടെ ട്രെന്‍ഡ് താഴേക്കാണ്. അന്തരാഷ്ട്ര വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള കാരണം. പ്രതിസന്ധികള്‍ മറികടന്ന് അമേരിക്കൻ ഡോളറിന്റെയും, ബോണ്ട് യീൽഡിന്റെയും മുന്നേറ്റം സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. അമേരിക്കൻ 10വർഷ ബോണ്ട് യീൽഡ് 3.76%ലേക്കിറങ്ങിയിരിക്കുകയാണ്.
Comments