കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മുൻപ് സേ്റ്റഷന് സമീപത്ത് തീയിട്ടയാളാണ് കസ്റ്റഡിയിലുള്ളത് . ഇയാളെ ട്രാക്കിന് സമീപം കണ്ടതായി മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തുത്. കസ്റ്റഡിയിലുള്ള ആളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
ഒരാൾ വലിയ ക്യാനുമായി ട്രെയിനിലേക്ക് കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ ക്സറ്റഡിയിലെടുത്തത്. നിർത്തിയിട്ട ട്രെയിന്റെ ജനറൽ കംപാർട്ട്മെന്റാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ 1.30-നായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കി ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റിയിട്ടതിന് ശേഷമാണ് തീപിടിത്തമുണ്ടായത്.
Comments