തിരുവനന്തപുരം: ബിവറേജിൽനിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാർ (36) ആണ് പിടിയിലായത്. കഴിഞ്ഞ 24 -ന് രാത്രിയാണ് മോഷണം നടന്നത്. സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കൂടിയത്. ഇയാൾ പ്രീമിയം കൗണ്ടറിൽ കടന്ന ശേഷം സൂഷ്മായി നിരീക്ഷിക്കുകയും ശേഷമാണ് പ്രീമിയം കൗണ്ടറിൽനിന്നും മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകിയ ശേഷം പുറത്തുകടന്നത്. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്.
പിന്നീട് പണമടയ്ക്കാതെ മുങ്ങുന്നതിന് മുൻപ് സിസിടിവി കാമറയിലേക്ക് ഇയാൾ നോക്കി. മറ്റെവിടെയൊക്കെ ക്യാമറയുണ്ടെന്ന തരത്തിൽ വീണ്ടും തലപൊക്കി നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. മദ്യം എടുത്ത ശേഷം ഇയാൾ പണം നൽകാതെ പോവുകയായിരുന്നു. ഇന്നലെ വൈകിട്ട് ഔട്ട്ലെറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments