ന്യൂഡൽഹി: എൻസിആർടി പാഠപുസ്തകങ്ങളിൽ നിന്നും ഖലിസ്ഥാൻ പരാമർശം നീക്കും. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്നാണ് ഖലിസ്ഥാൻ സംബന്ധിച്ച പരാമർശം നീക്കുക.
ശിരോമണി ഗുരുദ്വാര പ്രബന്ധ് കമ്മിറ്റിയുടെ ആവശ്യത്തെ തുടർന്നാണ് നടപടി. 1973ലെ ആനന്ദ്പൂർ പ്രമേയം വിഘടനവാദത്തെയും ഖലിസ്ഥാനെയും പിന്തുണയ്ക്കുന്നതിനാൽ ഉള്ളടക്കം പിൻവലിക്കണമെന്നാണ് ശിരോമണി അകാലിദളിന്റെ ആവശ്യം. തുടർന്ന് എൻസിആർടി ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്താൻ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.
പാഠപുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ് ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അഭ്യർത്ഥനയായിരുന്നു ശ്രീ ആനന്ദ്പൂർ പ്രമേയം, എന്നാൽ ഇത് ഒരു പ്രത്യേക സിഖ് രാഷ്ട്രത്തിനായുള്ള അഭ്യർത്ഥനയായും വ്യാഖ്യാനിക്കാം’ കൂടാതെ ഇന്ത്യയിൽ നിന്ന് വിഘടിക്കാനും ‘ഖാലിസ്ഥാൻ’ സൃഷ്ടിക്കാനും പ്രമേയം ആവശ്യപ്പെടുന്നു എന്നാണ് പാഠപുസ്തകത്തിൽ പറയുന്നു.
Comments