ന്യൂഡൽഹി: ജലന്ധർ ബിഷപ്പ് സഥാനത്ത് നിന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു. മാർപാപ്പ രാജി സ്വീകരിച്ചു. താൻ സ്വയം ഒഴിയാൻ തീരുമാനിക്കുയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ പറഞ്ഞത്. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും.
അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഫ്രാങ്കോ മുളയ്ക്കൽ. കേസ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് രാജി. മാർപാപ്പ ഇന്നാണ് രാജി സ്വീകരിച്ചതെന്നും ഫ്രാങ്കോ പറയുന്നുണ്ട്.
Comments