ഇസ്ലാമാബാദ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പേരിൽ പാകിസ്താനിൽ തുടങ്ങിയ വ്യാജ ഷോറൂം അടപ്പിച്ചു. ഇസ്ലാമാബാദിലെ ജ്വല്ലറിക്കെതിരായ നിയമ പോരാട്ടത്തിൽ മലബാർ ഗോൾഡ് വിജയിച്ചു. പാക് പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് മലബാർ കേസ് ഫയൽ ചെയ്തത്.
മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഷോറൂം പൂട്ടിക്കാന്‍ മലബാര്‍ ഗ്രൂപ്പിനായത്. മലബാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരെയും ജ്വല്ലറി ഡിസൈന്‍ ഉപയോഗിച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണവും നടത്തിയുമാണ് ഇസ്ലാമാബാദില് ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. മലബാർ ഗോൾഡിന്റെ ഫ്രാഞ്ചൈസി എന്ന പേരിലാണ് കബളിപ്പിക്കൽ നടത്തിയത്. ഇതിനെതിരെ മലബാര്‍ ഗ്രൂപ്പ് പാക് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസിൽ വ്യാജ ജ്വല്ലറിയുടെ എല്ലാ ബോർഡുകളും നീക്കം ചെയ്യാനും വ്യാപാര മുദ്രയുടെ ഉപയോഗങ്ങൾ നിർത്തിവയ്ക്കാനും ഉത്തരവിട്ടു. ആദ്യം കോടതി ഉത്തരവ് പാലിക്കാൻ പ്രതി വിസമ്മതിച്ചതിനു പിന്നാലെ മലബാർ ഗ്രൂപ്പ് കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനു ശേഷമാണ് പ്രതി ഒത്തുതീർപ്പിനു തയാറായത്. ജ്വല്ലറിയുടെ പേരിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷനുള്ള അപേക്ഷ പ്രതി പിൻവലിച്ചു. കുറ്റസമ്മതം പാകിസ്താനിലെ പത്രങ്ങളിൽ പരസ്യമായി നൽകി.
Comments