തൃശ്ശൂർ : തൃശ്ശൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങൾ പിടികൂടി. കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കഴിഞ്ഞ മാസം നടന്ന പരിശോധനയിലും പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.
19 ഹോട്ടലുകളിലായി കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നാലു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റിജൻസി എന്നിവിടങ്ങളിൽ നിന്നാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷ്യയോഗ്യമല്ലാത്ത വിളമ്പാൻ വെച്ചിരുന്ന ഭക്ഷണങ്ങളും കുബ്ബൂസ് ചപ്പാത്തി ചോറ് തുടങ്ങിയ കാലപ്പഴക്കം വന്ന ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു.
ജില്ലയിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ നാലിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. ഇനിയും പരിശോധന തുടരുമെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരം.
Comments