കണ്ണൂർ : ഇരിട്ടി ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് ആറളം ഫാമിലെ കാർഷിക മേഖലയിൽ അവശനിലയിൽ കണ്ട കുട്ടിയാനയാണ് ഫാം മൂന്നാം ബ്ലോക്കിൽ ചെരിഞ്ഞത്.
ആറളം ഫാം കാര്‍ഷിക മേഖലയിലെ ബ്ലോക്ക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച്ച മുൻപ് അവശതയിൽ കുട്ടിയാനയെ കാണുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ ഇതിനെ നിരീക്ഷിച്ചു വരികയായിരുന്നു. വായിൽ കാഴ്ചയിൽ പരിക്കുപറ്റിയതായും കണ്ടെത്തി. ഇന്ന് വൈകിട്ടോടെ ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ ആണ് ജഡം കണ്ടെത്തുന്നത്.
Comments