കോഴിക്കോട്: ദമ്പതികൾ വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ. കൊയിലാണ്ടി ചൊയ്യക്കാട് ആണ് സംഭവം. ചൊയ്യക്കാട് ക്ഷേത്രത്തിന് സമീപവാസികളായ വെണ്ണിപ്പുറത്ത് അശോകൻ (43) ഭാര്യ അനു രാജ് (33) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
തിരുവനന്തപുരം വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാർ. ഇന്റലിജൻസ് വിങ്ങിൽ ട്രെയിനിയായാണ് അനു രാജ് ജോലി ചെയ്യുന്നത്. അനുവിന്റെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുറച്ച് കാലമായി നാട്ടിൽ തന്നെ ആയിരുന്നു താമസം.
വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം പൂക്കാടുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.
Comments