വാഷിംഗ്ടൺ: അമ്മ കാറിനുള്ളിൽ മറന്നുവെച്ച പിഞ്ചുകുഞ്ഞിന് കൊടുംചൂടിൽ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് തന്റെ ഒരു വയസ്സുള്ള മകൾ കാറിലുണ്ടെന്ന് ഇവർ ഓർത്തത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണിലാണ് ദാരുണമായ സംഭവം.
വാഷിംഗ്ടണിൽ ഒരു ആശുപത്രിയിലേക്ക് യുവതി കാറിൽ രാവിലെ 8 മണിക്ക് മകളെയും കയറ്റി യുവതി എ ത്തി. പിന്നീട് കാർ പാർക്ക് ചെയ്ത ശേഷം ഇറങ്ങി. പിന്നെ വൈകുന്നേരം 5 മണിക്കാണ് കാറിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തി വിവരങ്ങൾ അന്വേഷിച്ചു.
നടന്നത് വളരെ ഭയാനകമായ സംഭവമാണ്. കുട്ടി കാറിൽ ഉണ്ടായിരുന്ന കാര്യം മറന്ന് അമ്മ രാവിലെ 8 മണിക്ക് ആശുപത്രിയിൽ പോയി. കാറിന്റെ ഉള്ളിൽ 37 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. കടുത്ത ചൂടിൽ മണിക്കൂറുകളോളം ഇരുന്നാണ് കുട്ടി മരിച്ചത്.- പോലീസ് ഉദ്യോഗസ്ഥൻ ഡോൺ ബർബൻ പറഞ്ഞു.
Comments