തിരുവനന്തപുരം: സ്വകാര്യബസ് സമരം മാറ്റിവെച്ചു. സംസ്ഥാനത്ത് ഈ മാസം ഏഴ് മുതൽ നടത്താനിരുന്ന സ്വകാര്യബസ് സമരമാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.
പെർമിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലാണ്. വിദ്യാർത്ഥി കൺസഷൻ റിപ്പോർട്ട് ജൂൺ 15നു ശേഷമേ സർക്കാരിനു ലഭിക്കുകയുള്ളൂ. ഇക്കാരണങ്ങളാലാണ് സമരം മാറ്റി വെച്ചതെന്ന് ബസ് ഉടമകൾ അറിയിച്ചു.
സ്വകാര്യബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്താൻ സ്വകാര്യബസ് യൂണിയനുകൾ തീരുമാനിച്ചിരുന്നത്.
Comments