മലപ്പുറം: കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ വീട്ടിൽ കഞ്ചാവുചെടി കുഴിച്ചിട്ട് യുവാവ്. സംഭവത്തിൽ കരിങ്കല്ലത്താണി സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 125 ഗ്രാം കഞ്ചാവും പിടികൂടി.
പെരിന്തൽമണ്ണ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾക്ക് കഞ്ചാവുമായി ബന്ധപ്പെട്ട് നിലമ്പൂരിലും കേസുണ്ട്.
Comments