ന്യൂഡൽഹി ; രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം പൂർണമായും പിൻവലിക്കണമെന്ന് സിപിഎം . രാജ്യദ്രോഹക്കുറ്റം നിലനിർത്താനും, കുറഞ്ഞ ശിക്ഷ ഏഴുവർഷമാക്കാനുമുള്ള കേന്ദ്ര നിയമ കമ്മീഷൻ ശുപാർശ തള്ളിക്കളയണമെന്നുമാണ് സിപിഎം പൊളിറ്റ് ബ്യൂറോയുടെ ആവശ്യം .
നിയമം കൂടുതൽ കാർക്കശ്യമാക്കുന്നതോടൊപ്പം കുറഞ്ഞ ശിക്ഷ മൂന്നുവർഷം തടവിൽ നിന്ന് ഏഴുവർഷമാക്കി ഉയർത്താനാണ് കമ്മീഷൻ ശുപാർശ.
ഇഡി,സിബിഐ തുടങ്ങിയ കേന്ദ്രഏജൻസികളുടെ അന്വേഷണത്തിനൊപ്പം രാജ്യദ്രോഹക്കുറ്റം കൂടിയാകുമ്പോൾ പ്രവർത്തിക്കാൻ തടസമാകും . ഈ ശുപാർശ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്നും നിയമം പൂർണമായും പിൻവലിക്കണമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു.
Comments