തിരുമല : ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ച റഷ്യൻ പൗരൻ തിരുപ്പതി ബാലാജിയ്ക്ക് നൽകിയത് ലക്ഷങ്ങളുടെ കാണിക്ക . തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നടത്തുന്ന നിരവധി ട്രസ്റ്റുകൾക്കാണ് റഷ്യൻ പൗരനായ അച്യുത മാധവ ദാസ് 7.6 ലക്ഷം രൂപ സംഭാവന നൽകിയത് . മാധവ് ദാസ് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ എ വി ധർമ്മ റെഡ്ഡിക്കാണ് സംഭാവന ചെക്കുകൾ കൈമാറിയത്.
എസ്വിബിസി ട്രസ്റ്റിലേക്കുള്ള സംഭാവനയും ഇതിൽ ഉൾപ്പെടുന്നു. എസ്വി അന്നപ്രസാദം, ഗോസംരക്ഷണം, പ്രാണദാന, വിദ്യാദാനം, വേദപാരായൺ ട്രസ്റ്റ്, ശ്രീ ബാലാജി ആരോഗ്യ വരപ്രസാദിനി പദ്ധതികൾ എന്നിവയ്ക്കാണ് പണം നൽകിയതെന്ന് ടിടിഡി അധികൃതർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വേനൽ അവധിയായതിനാൽ തിരുപ്പതി തിരുമലയിൽ ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് .
Comments