കൊല്ലം: പുനലൂരിൽ ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. പുനലൂർ ഐക്കരക്കോണം സ്വദേശിയും കക്കോട് ബിജെപി ബൂത്ത് ഇൻചാർജും പുനലൂർ മണ്ഡലം കമ്മറ്റി അംഗവുമായ സുമേഷിനെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സിപിഎം കക്കോട് വാർഡ് മെമ്പർ അരവിന്ദാക്ഷന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയ സുമേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ലൈബ്രറി വാർഷികവുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം പാർട്ടി ഉൾപ്പോരിൽ സംഘർഷം നടക്കുകയും ഇതിൽ ഒരു ബന്ധവുമില്ലാതെ മാറി നിന്ന സുമേഷിനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ വാർഡ് കൗൺസിലർ കുത്തിപ്പരിക്കേൽപ്പിച്ചുവെന്നുമാണ് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുമേഷ് ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി ആയിരുന്നു സുമേഷ്.
Comments