ജയ്പൂർ: പൊതു പരിപാടിക്കിടെ കലക്ടർക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. വെള്ളിയാഴ്ച രാത്രി ബാർമർ സർക്യൂട്ട് ഹൗസിൽ വനിതകൾക്കുള്ള വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സംഭവം.
പൊതു പരിപാടിയിൽ സംസാരിക്കുന്നതിനിടയിൽ മൈക്ക് തകരാറിലായി. ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ബാർമർ ജില്ലാ കളക്ടർക്ക് നേരെ മൈക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് മറ്റൊരു മൈക്ക് വാങ്ങി സംസാരിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിമഷനേരങ്ങൾക്കുള്ളിലാണ് പ്രചരിച്ചത്. പൊതുമദ്ധ്യത്തിലെ മുഖ്യമന്ത്രിയുടെ ഇത്തരത്തിലെ പ്രവർത്തിയെ സമൂഹമാദ്ധ്യമത്തിലൂചെ വിമർശിക്കുകയും ചെയ്യുന്നുണ്ട്.
Comments