ഇടുക്കി: നാടൻ തോക്ക് ലൈസന്‍സ് ഇല്ലാതെ കൈവശം വച്ച മദ്ധ്യവയസ്കന് പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വനംവകുപ്പ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടിമാലി പോലീസ് ബെന്നിയെ പിടികൂടിയത്.
ആയുധം കയ്യിൽ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബെന്നിക്ക് ലൈസന്‍സില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും പിടിച്ചെടുത്തു. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments