ലക്നൗ: വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് പൊതുജന പങ്കാളിത്ത പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നിപുൺ ഭാരത് മിഷന്റെ കീഴിലായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
മദ്ധ്യവേനൽ ക്യാമ്പുകൾ, ടാസ്ക് ഫോഴ്സിന്റെ യോഗങ്ങൾ നടത്തുക, ജില്ലാ, ഡിവിഷണൽ, സംസ്ഥാന തലങ്ങളിൽ പ്രത്യേക പരിപാടികൾ എന്നിവ പൊതു പരിപാടിയിൽ ഉൾപ്പെടും. ഇതിനോടനുബന്ധിച്ച് നിരവധി നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളത്. മദ്ധ്യവേനൽ ക്യാമ്പുകളിൽ വിവിധ തരം പരിപാടികൾ ഉൾപ്പെടുത്തണം. കഥപറച്ചിൽ, സംഗീതാലാപനം, മാസ്ക് നിർമ്മാണം, പെയിന്റിംഗ്, പ്രോജക്റ്റ് വർക്ക്, ക്വിസ് മത്സരങ്ങൾ, റാലികൾ, ഇംഗ്ലീഷ് കോഴ്സുകൾ എന്നിവ ഉൾപ്പെടുത്തണം.
നിപുൻ ഭാരത് മിഷൻ, നിപുൻ ലക്ഷ്യ എന്നിവയെ കുറിച്ച് രക്ഷിതാക്കളെ അറിയിക്കാൻ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ജൂൺ 15-നകം രക്ഷിതാക്കളെ നേരിട്ട് ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments