എറണാകുളം: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ബിനു അടിമാലിയുടെയും ഡ്രൈവർ ഇല്ലാസിന്റെയും ആരോഗ്യനില മെച്ചപ്പെടുന്നു. ബിനു അടിമാലി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ് തുടരുന്നത്. അപകടനില തരണം ചെയ്തു. ഉല്ലാസിന്റയും ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മഹേഷിന്റെയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്തുവെച്ച് നടന്ന അപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
Comments